മാവേലിക്കര: നഗരസഭ കൊറ്റാർകാവ് വാർഡിൽ നടത്തിയ വിജയ മഹോത്സവം നഗരസഭ ചെയർമാൻ കെ.വി.ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. കൗൺസിലർ അനിവർഗീസ് അദ്ധ്യക്ഷനായി. എ.ഡി.എസ് ചെയർപേഴ്സൺ ശാലിനി ശിവൻ, വൈസ് പ്രസിഡൻ്റ് ഉമാദേവി, സെക്രട്ടറി ലേഖ സുരേഷ്, ആശാ വർക്കർ മിനി വിനോദ്, അംഗനവാഡി ടീച്ചർ കുമാരി ശങ്കർ, റെയ്ച്ചൽ സജു, ടിജു ആൻറണി എന്നിവർ സംസാരിച്ചു. വിവിധ തലങ്ങളിൽ വ്യക്തിമുദ്ര പതിപ്പിച്ചു ടിജു ആൻറണി, ബിനു തങ്കച്ചൻ, വിനു വി.ജോർജ്, സിറിൽ റോയി എന്നിവരെയും വാർഡിലെ 80 വയസ് പൂർത്തിയായവരെയും വിവിധ വിഷയങ്ങളിൽ ഉന്നത വിജയം നേടിയവരെയും ആദരിച്ചു. കുടുംബശ്രീ അംഗങ്ങൾക്ക് യൂണിഫോമും ഐ.ഡി കാർഡും വിതരണം ചെയ്തു. പിന്നണി ഗായകൻ വിനു വി.ജോർജിന്റെ നേതൃത്വത്തിൽ സംഗീത വിരുന്നും നടന്നു.