ചാരുംമൂട്: കോൺഗ്രസിന്റെ സമുന്നത നേതാവും മുൻ എം.പിയുമായിരുന്ന തലേക്കുന്നിൽ ബഷീറിന്റെ നിര്യാണത്തിൽ കോൺഗ്രസ് നൂറനാട് ബ്ളോക്ക് കമ്മിറ്റി അനുശോചിച്ചു. ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റ് ജി .ഹരി പ്രകാശ് അദ്ധ്യക്ഷത വഹിച്ചു. ഷാനവാസ് ഖാൻ, ശിവപ്രസാദ്, സുരേഷ് കുമാർ കളിക്കൽ, പി.ബി.ഹരികുമാർ,ചന്ദ്രശേഖര കുറുപ്പ് , ഷാജി ഖാൻ, ടി.എം.രാജു, അനിൽ പാറ്റൂർ, വന്ദന സുരേഷ്, എസ്.സാദിഖ് തുടങ്ങിയവർ പങ്കെടുത്തു.