ചാരുംമൂട്: ഭവന നിർമ്മാണത്തിനും കാർഷിക, ക്ഷീരമേഖലകൾക്കും മുൻഗണന നൽകുന്ന ഭരണിക്കാവ് ബ്ലോക്ക് പഞ്ചായത്തിന്റെ ബഡ്ജറ്റ്. 11,00 ,18, 815 രൂപ വരവും 10, 80, 36,050 രൂപ ചെലവും 19 ,82,765 രൂപ മിച്ചവും പ്രതീക്ഷിക്കുന്ന ബഡ്ജറ്റാണ് വൈസ് പ്രസിഡന്റ് സിനുഖാൻ അവതരിപ്പിച്ചത്.

ബ്ലോക്ക് പരിധിയിലെ ഭവനരഹിതർക്കെല്ലാം ഭവനം ലക്ഷ്യമാക്കി 4,92,00,000 രൂപ വകയിരുത്തി. കാർഷിക ക്ഷീര മേഖലകൾക്ക് 75,10, 640 രൂപയും വകയിരുത്തിയിട്ടുണ്ട്. ചുനക്കര സി.എച്ച്.സിയിൽ ഡയാലിസിസ് ആരംഭിക്കുന്നതിന് ബ്ളോക്ക് പഞ്ചായത്ത് ലക്ഷ്യമിടുന്നതായും സിനൂഖാൻ ബഡ്ജറ്റ് പ്രസംഗത്തിൽ പറഞ്ഞു. പ്രസിഡന്റ് എസ്.രജനി അദ്ധ്യക്ഷത വഹിച്ചു. ആലപ്പുഴ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് വിപിൻ സി.ബാബു, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ ബിജി പ്രസാദ്, കെ.ആർ. അനിൽകുമാർ, ബ്ലോക്ക് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻമാരായ എ.എം.ഹാഷിർ , കെ.സുമ,ആർ.സുജ, അംഗങ്ങളായ സുരേഷ് തോമസ് നൈനാൻ , ജി.പുരുഷോത്തമൻ സെക്രട്ടറി ദിൽഷാദ് തുടങ്ങിയവർ സംസാരിച്ചു.