
ആലപ്പുഴ: കേരളാ സ്റ്റേറ്റ് സർവീസ് പെൻഷനേഴ്‌സ് യൂണിയൻ ആലപ്പുഴ ടൗൺ ബ്ലോക്ക് കമ്മിറ്റിയുടെ വാർഷിക സമ്മേളനം സംസ്ഥാന പ്രസിഡന്റ് എൻ. സദാശിവൻ നായർ സമ്മേളനം ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് മേഴ്‌സി ഡയാന മാസിഡോ അദ്ധ്യക്ഷത വഹിച്ചു. കെ.കെ. രാമചന്ദൻ വാർഷിക റിപ്പോർട്ടും എം. മുഹമ്മദ് യൂനുസ് വരവ് ചെലവുകണക്കുകളും അവതരിപ്പിച്ചു. തുടർന്ന് വരണാധി കാരി എ. അബ്ദുകുട്ടിയുടെ ചുമതലയിൽ തിരഞ്ഞെടുപ്പ് നടന്നു.
ഭാരവാഹികളായി മേഴ്‌സി ഡയാന മാസിഡോ(പ്രസിഡന്റ്), നരേന്ദ്ര നായർ (സെക്രട്ടറി), എം. മുഹമ്മദ് യൂനുസ് (ട്രഷറർ), സി.പി. സാറാമ്മ, എം.വി. മണി, ജി. ഗോപാല കൃഷ് ണൻ (വൈസ് പ്രസിഡന്റുമാർ) കെ.കെ. രാമചന്ദ്രൻ, എൻ.പുഷ്‌കരൻ,പി.കെ.വിലാസിനി (ജോയിന്റ് സെക്രട്ടറിമാർ) എന്നിവരെ തിരഞ്ഞെടുത്തു. ജില്ലാ സെക്രട്ടറി ശശികുമാർ പി. പണിക്കർ, ജില്ലാട്രഷറർ കെ.സോമനാഥപിള്ള എന്നിവർ സംസാരിച്ചു.