s

ആലപ്പുഴ: തിരുവിതാംകൂർ ലേബർ അസോസിയേഷൻ ജന്മമെടുത്തിട്ട് 100 വർഷം പൂർത്തിയാകുന്നതിന്റെ ഭാഗമായി, കയർ ഫാക്ടറി തൊഴിലാളികളായ ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ള കുടുബങ്ങളിലെ 100 കുട്ടികൾക്ക് സാങ്കേതിക വിദ്യാഭ്യാസത്തിനുള്ള സ്‌കോളർഷിപ്പ് നൽകുമെന്ന് വാടപ്പുറം ബാവ ഫൗണ്ടേഷൻ പ്രസിഡന്റ് സജീവ് ജനാർദ്ദനൻ അറിയിച്ചു. വാടപ്പുറം ബാവ ഫൗണ്ടേഷന്റെ 25ാം വാർഷികം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദേഹം. വരുമാന സർട്ടിഫിക്കറ്റുമായി ഏപ്രിൽ 15 മുതൽ 30 വരെ അപേക്ഷ നൽകാം. വിലാസം :സജീവ് ജനാർദ്ദനൻ, പ്രസിഡന്റ്, വാടപ്പുറം ബാവ ഫൗണ്ടേഷൻ, ആറാട്ടുവഴി ആലപ്പുഴ 7. വാടപ്പുറം ബാവയുടെ ജന്മദേശത്ത് ഒരു പൂർണകായ പ്രതിമ സ്ഥാപിക്കാനും തീരുമാനിച്ചു. ടി.ടി.കുരുവിള, പി.ഡി.ശ്രീനിവാസൻ, വി.കമലാസനൻ, ജാക്‌സൺ ആറാട്ടുകുളം, ഉഭയഭാനു വാടപ്പുറം, ഡി. വിനയൻ, ടി.സി.ജയന്ത്, എസ്.ശ്രീദേവി, പി.ആർ.പ്രകാശൻ, എസ്.എൻ.ഷാജി എന്നിവർ സംസാരിച്ചു ,