ആലപ്പുഴ: കേരള സ്റ്റേറ്റ് സർവീസ് പെൻഷണേഴ്സ് യൂണിയൻ ആര്യാട് ബ്ലോക്കിന്റെ വാർഷികം കെ.എസ്.എസ്.പി.യു ജില്ലാ ട്രഷറർ കെ.സോമനാഥപിള്ള ഉദ്ഘാടനം ചെയ്തു. കെ.എസ്.എസ്.പി.യു ആര്യാട് ബ്ലോക്ക് പ്രസിഡന്റ് കെ.ജി.രാജേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ കമ്മിറ്റിയംഗങ്ങളായ വി.എസ്.ചന്ദ്രശേഖരൻ, കെ.മോഹനദാസ്, ബ്ലോക്ക് കമ്മിറ്റിയംഗങ്ങളായ വി.എം.ജയമോഹനൻ, ടി.ഡി.ആന്റണി, ആർ.ലക്ഷ്മണൻ, എസ്.ബേബി, വി.ആർ.ശശിധരൻ നായർ, ടി.സുശീല, എസ്.രാധ എന്നിവർ സംസാരിച്ചു. ഭാരവാഹികളായി കെ.ജി.രാജേന്ദ്രൻ (പ്രസിഡന്റ്), ആർ,ലക്ഷ്മണൻ (സെക്രട്ടറി), കെ.ജി.വിശ്വപ്പൻ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.