
ഹരിപ്പാട്: ആംബുലൻസ് സേവനങ്ങൾ മഹത്തരമാണെന്ന് രമേശ് ചെന്നിത്തല എം.എൽ.എ പറഞ്ഞു.ആംബുലൻസ് ഓണേഴ്‌സ് ആൻഡ് ഡ്രൈവേഴ്സ് അസോസിയേഷൻ ജില്ലാ കൺവൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ആംബുലൻസ് പ്രവർത്തനങ്ങൾ ദുരുപയോഗപ്പെടുത്തരുതെന്നും അദ്ദേഹം പറഞ്ഞു. അസോസിയേഷൻ ജില്ലാ പ്രസിഡന്റ് ബിജു പോൾ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡന്റ് ഷെരീഫ് ഗുരുവായൂർ സംഘടനാ വിശദീകരണം നടത്തി. ഹരിപ്പാട് നഗരസഭ ചെയർമാൻ കെ.എം രാജു, ബി.ജെ.പി ദക്ഷിണമേഖലാ പ്രസിഡന്റ് കെ.സോമൻ, ഹരിപ്പാട് ടൗൺ ജുമാ മസ്ജിദ് ഇമാം റിയാസ് അഹ്സാനി, ഹരിപ്പാട് പൊലിസ് എഎസ്ഐ റോയ്,ഹരിപ്പാട് ഫയർഫോഴ്സ് ഓഫീസർ റ്റി. സുരേഷ്, അസോസിയേഷൻ ജില്ലാ സെക്രട്ടറി ആർ.ശ്യാം തുടങ്ങിയവർ സംസാരിച്ചു.