ambala

അമ്പലപ്പുഴ: എസ്.എൻ.ഡി.പി യോഗം കുട്ടനാട് സൗത്ത് യൂണിയനിൽ ഉൾപ്പെട്ട 3466 നമ്പർ വൈശ്യംഭാഗം ശാഖാ യോഗത്തിൽ പുതിയതായി പണികഴിപ്പിച്ച ഓഡിറ്റോറിയത്തിന്റെ ഉദ്ഘാടനം കുട്ടനാട് സൗത്ത് യൂണിയൻ കൺവീനർ അഡ്വ.പി.സുപ്രമോദം നിർവഹിച്ചു. ശാഖയിലെ ഗുരുദേവ ക്ഷേത്രത്തിന്റെ ബാലാലയ പ്രതിഷ്ഠ എറണാകുളം എടവനക്കാട് സുധീർ തന്ത്രികളുടെ മുഖ്യകാർമികത്വത്തിൽ നടന്നു. ശാഖായോഗം മൈതാനിയിൽ നടന്ന ഉദ്ഘാടന സമ്മേളനത്തിൽ ശാഖ പ്രസിഡന്റ് എം.ബി.ഉണ്ണികൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു.യൂണിയൻ യൂത്ത് മൂവ്മെന്റ് പ്രസിഡന്റ് സനൽകുമാർ ,വനിതാ സംഘം സെക്രട്ടറി സിമ്മി ജിജി , കുമാരി സംഘം പ്രസിഡന്റ് കുമാരി അമലു ,ശാഖ വൈസ് പ്രസിഡന്റ് സുരേഷ് കുമാർ, യൂണിയൻ കമ്മിറ്റി അംഗം മണിയപ്പൻ, കെ.ഡി.സുബാഷ് ,പി.ഷിബു ,കെ.കെ .ലൈജു , എ .ജി .അനിയൻ ,വിജയമ്മ വിജയൻ , കനകമ്മ പുരുഷോത്തമൻ, രോഹിണി രാജപ്പൻ ഷീലമോഹനൻ , തങ്കമണികുഞ്ഞുമോൻ , സുധാ ബാബു , സുജിത്ത് മോൻ എന്നിവർ പങ്കെടുത്തു.ശാഖാ സെക്രട്ടറി എം .സി. റിജുമോൻ സ്വാഗതം പറഞ്ഞു.