ksheeram

ആലപ്പുഴ: നഗരസഭയുടെ അയ്യങ്കാളി നഗര തൊഴിലുറപ്പ് പദ്ധതി പ്രകാരം 16 ക്ഷീര കർഷകർക്ക് വാർഷിക വേതനം നൽകി. ഇൻഷ്വർ ചെയ്ത രണ്ട് പശുക്കളെങ്കിലുമുള്ള പ്രതിദിനം 10 ലിറ്റർ പാൽ നൽകുന്ന 16 ക്ഷീര കർഷകർക്ക് തൊഴിലുറപ്പ് പദ്ധതിയിൽപ്പെടുത്തി സൊസൈറ്റികൾ വഴി 29100 രൂപ വീതമാണ് വിതരണം ചെയ്തത്.

നഗരസഭാദ്ധ്യക്ഷ സൗമ്യ രാജ് ഉദ്ഘാടനം ചെയ്തു. ഉപാദ്ധ്യക്ഷൻ പി.എസ്.എം.ഹുസൈൻ അദ്ധ്യക്ഷനായിരുന്നു. സ്ഥിരം സമിതി അദ്ധ്യക്ഷരായ എ.ഷാനവാസ്, ബീന രമേശ്, കെ.ബാബു, കൗൺസിലർമാരായ എം.ആർ.പ്രേം ഹെലൻ, ക്ലാരമ്മ, ക്ഷീര വികസന ഓഫീസർ സബിത, ഷംഷ, ലീന എന്നിവർ സംസാരിച്ചു.