
അമ്പലപ്പുഴ: മത്സ്യബന്ധനത്തിനിടയിൽ ബോട്ടിന്റെ ലിവർ മുഖത്ത് അടിച്ചു മത്സ്യത്തൊഴിലാളിക്ക് പരിക്ക്. കൊല്ലം വള്ളിക്കാവ് അഴിക്കൽ ബിജുവിനാണ് പരിക്കേറ്റത് . തോട്ടപ്പളളി കോസ്റ്റൽ പൊലീസ് ഇയാളെ ബോട്ടിൽ രക്ഷപെടുത്തി കരയ്ക്ക് എത്തിച്ചു. കോസ്റ്റൽ എസ്.ഐ ഷാജഹാന്റെ നിർദേശപ്രകാരം സി.പി.ഒ ഷിജിൻ, കോസ്റ്റൽ വാർഡൻ ജെയ്സൺ ബോട്ട് സ്രാങ്ക് ഡോബിൻ ലാസ്കർ സുഭാഷ് എന്നിവരാണ് ബോട്ടിൽ എത്തി ബിജുവിനെ രക്ഷപെടുത്തി ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചത്.