
അമ്പലപ്പുഴ: പുറക്കാട് ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ മത്സ്യതൊഴിലാളികളുടെ മക്കൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു. കടലോര മത്സ്യതൊഴിലാളികളുടെ മക്കൾക്ക് 6 ലക്ഷം രൂപയുടെയും, ഉൾനാടൻ മത്സ്യതൊഴിലാളികളുടെ മക്കൾക്ക് ഒരുലക്ഷം രൂപയുടേതുമുൾപ്പടെ 7 ലക്ഷം രൂപയുടെ മേശയും കസേരകളുമാണ് 54 വിദ്യാർത്ഥികൾക്കായി വിതരണം ചെയ്തത്. എച്ച്. സലാം എം. എൽ. എ വിതരണോദ്ഘാടനം നിർവ്വഹിച്ചു.പഞ്ചായത്ത് പ്രസിഡന്റ് എ. എസ്. സുദർശനൻ അദ്ധ്യക്ഷനായി. വൈസ് പ്രസിഡന്റ് വി .എസ്. മായാദേവി, അംഗങ്ങളായ അഡ്വ.വി. എസ്. ജിനു രാജ്, സുഭാഷ്, ഭാസിൽ, സി. ഡി..എസ് ചെയർപേഴ്സൺ ബി.പ്രിയ, ഫിഷറീസ് ഇംപ്ലിമെന്റിംഗ് ഓഫീസർ റജി അലക്സ്, ലീലാമണി എന്നിവർ സംസാരിച്ചു.