medical-camp

മാന്നാർ: സഞ്ജീവനി സേവാസമിതിയുടെയും ഇന്റർനാഷണൽഫോറം ഫോർ പ്രമോട്ടിംഗ് ഹോമിയോപ്പതിയുടെയും സംയുക്താഭിമുഖ്യത്തിൽ സൗജന്യ കൊവിഡാനന്തര ഹോമിയോ മെഡിക്കൽക്യാമ്പും മരുന്ന് വിതരണവും നടത്തി. പാവുക്കര കരയോഗംയു.പി സ്കൂളിൽ നടത്തിയ മെഡിക്കൽക്യാമ്പ് ചെന്നിത്തല ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിന്ദുപ്രദീപ് ഉദ്ഘാടനം ചെയ്തു. സഞ്ജീവനി സേവാസമിതി വൈസ് പ്രസിഡന്റ് അശോക് കുമാർ അദ്ധ്യക്ഷത വഹിച്ചു. ഡോക്ടേഴ്സ് കോ-ഓർഡിനേറ്റർ കെ.സോമൻ മുഖ്യപ്രഭാഷണം നടത്തി. കലാധരൻ കൈലാസം, ശാന്തിനി ബാലകൃഷ്ണൻ എന്നിവർ സംസാരിച്ചു. ഡോ.ഗീത അനിൽകുമാർ, ഡോ.ഹരികുമാർ എന്നിവരുൾപ്പെട്ടസംഘം ക്യാമ്പിന് നേതൃത്വം നൽകി.സമിതിസെക്രട്ടറി എച്ച്.അരുൺകുമാർ സ്വാഗതം പറഞ്ഞു.