sndp

പൂച്ചാക്കൽ: എസ്.എൻ.ഡി.പി യോഗം 608 ാം നമ്പർ അരൂക്കുറ്റി ശാഖയിലെ വിശേഷാൽ വാർഷിക പൊതുയോഗം ശ്രീമാത്താനം ഭഗവതി ക്ഷേത്ര ഓഡിറ്റോറിയത്തിൽ നടന്നു. ചേർത്തല യൂണിയൻ അഡ്മിനിസ്ട്രേറ്റർ ടി. അനിയപ്പൻ ഉദ്ഘാടനം ചെയ്തു. നിയുക്ത ഡയക്ടർ ബോർഡ് അംഗം ബൈജു അറുകുഴി അദ്ധ്യക്ഷനായി. ശാഖാ പ്രസിഡന്റ് എം.യു. റോഷി, സെക്രട്ടറി ഇൻ ചാർജ് സി.എസ്.സുനിൽകുമാർ , വൈസ് പ്രസിഡന്റ് എസ്. മഹേഷ്, ശ്രീമാത്താനം ദേവസ്വം പ്രസിഡന്റ് കെ.എൻ. മോഹനൻ തുടങ്ങിയവർ പങ്കെടുത്തു.