
പൂച്ചാക്കൽ: എസ്.എൻ.ഡി.പി.യോഗം 5296-ാം നമ്പർ വടുതല ശാഖയുടെ വാർഷിക പൊതുയോഗവും കുടുംബ സംഗമവും ഏപ്രിൽ 16, 17 ദിവസങ്ങളിൽ വിവിധ പരിപാടികളോടെ നടക്കും. പരിപാടികളുടെ നടത്തിപ്പിനായി ചേർന്ന സ്വാഗതസംഘ രൂപീകരണ യോഗം ശാഖാ പ്രസിഡന്റ് വി.എം.വിനോദ് ഉദ്ഘാടനം ചെയ്തു. സെക്രട്ടറി എ.കെ മുകുന്ദൻ, രതീഷ്കുമാർ, കെ.പി.നടരാജൻ, അഭിലാഷ് തുടങ്ങിയവർ സംസാരിച്ചു.