palamel

ചാരുംമൂട് :കൃഷിക്കും ടൂറിസത്തിനും മുഖ്യ പരിഗണന നൽകി 2022- 23 ബഡ്ജറ്റ് പാലമേൽ ഗ്രാമപഞ്ചായത്ത് അവതരിപ്പിച്ചു. 26,00,98827 രൂപ വരവും, 25,58,57000 രൂപ ചെലവും 42,41,827 രൂപ മിച്ചവുമുള്ള ബഡ്ജറ്റ് വൈസ് പ്രസിഡന്റ് നദീറ നൗഷാദ് അവതരിപ്പിച്ചത്. 95 ശതമാനം വയലുകളിലും നെൽകൃഷി ചെയ്യാൻ സാധിച്ച ഇവിടെ അടുത്തവർഷത്തോടെ സമ്പൂർണ്ണ തരിശുരഹിത പഞ്ചായത്തായി മാറ്റുവാനും ബഡ്ജറ്റ് വിഭാവനം ചെയ്യുന്നു. 'കരിങ്ങാലി കരിങ്ങാലി ഇക്കോ ടൂറിസം വില്ലേജ് ' എന്ന പേരിൽ മനോഹരമായ ടൂറിസ്റ്റ് കേന്ദ്രമായ ഉയർത്തും. ഇതിനായി 50 ലക്ഷം രൂപ ബഡ്ജറ്റിൽ വകയിരുത്തിയിട്ടുണ്ട്. അപകടരഹിതമായ പ്രഭാതസവാരി ലക്ഷ്യമിട്ടുകൊണ്ട് 'സുഗമപാത' പദ്ധതി നടപ്പിലാക്കും.ഭിന്നശേഷിക്കാരും അവരുടെ രക്ഷകർത്താക്കളും അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾ മനസിലാക്കി ശാശ്വത പരിഹാരം കാണുന്നതിനുള്ള സമഗ്ര പദ്ധതി നടപ്പിലാക്കും. ബഡ്സ് സ്കൂളിന്റെ പ്രവർത്തനം വരുംവർഷം തന്നെ ആരംഭിക്കും. 'തണൽ' പദ്ധതിയിലൂടെ സമ്പൂർണ്ണ ഭിന്നശേഷി സൗഹൃദ പഞ്ചായത്തായി പാലമേലിനെ മാറ്റും. കിഡ്നി രോഗബാധിതർക്ക് സൗജന്യ ഡയാലിസിസ് കിറ്റ്, യുവജനങ്ങൾക്കിടയി ലഹരിവിരുദ്ധ കാമ്പയിനുകളും പ്രതിരോധ പ്രവർത്തനങ്ങളും സംഘടിപ്പിക്കും. നിലവിലുള്ള കുടിവെള്ള പദ്ധതികൾക്ക് പുറമെ പ്രശ്നബാധിത പ്രദേശങ്ങളിൽ ചെറുകിട കുടിവെള്ള പദ്ധതികൾ ആരംഭിക്കും.സംസ്ഥാന സർക്കാർ ലൈഫ് പദ്ധതിയുമായി ബന്ധപ്പെട്ട് വിഭാവനം ചെയ്ത 'മനസസോടിത്തിരി മണ്ണ്' 'കേരഗ്രാമം, കുടുംബശ്രീ വഴി നടപ്പിലാക്കുന്ന 'കേരള ചിക്കൻ' തുടങ്ങിയ പദ്ധതികൾ വിജയത്തിൽ എത്തിക്കുമെന്നും പദ്ധതിയിലുണ്ട്.ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ബി.വിനോദ് അദ്ധ്യക്ഷത വഹിച്ചു.