
അമ്പലപ്പുഴ: അമ്പലപ്പുഴ ശ്രീകൃഷ്ണ ക്ഷേത്രത്തിലെ 10 ദിവസത്തെ ഉത്സവം സമാപിച്ചു. ഇന്നലെ വൈകിട്ട് അഞ്ചോടെ ക്ഷേത്രത്തിൽ നിന്നും ആറാട്ട് പുറപ്പെട്ടു .നാലു ഗജവീരന്മരണ് ഇത്തവണ ആറാട്ട് എഴുന്നള്ളിപ്പ് ഘോഷയാത്രയിൽ പങ്കെടുത്തത് . ഇരട്ടക്കുളങ്ങര മഹാദേവ ക്ഷേത്രക്കുളത്തിലെ ആറാട്ടിനു ശേഷം രാത്രി 8.30 ഓടെ ആറാട്ട് തിരിച്ചെഴുന്നള്ളി വിവിധ സ്ഥലങ്ങളിലെ സ്വീകരണം ഏറ്റുവാങ്ങി. പുലർച്ചെ ഒന്നോടെ പുത്തൻകുളത്തിന്റെ കരയിലെ സ്വീകരണവും ഏറ്റുവാങ്ങി ആറാട്ട് അകത്തെഴുന്നള്ളിപ്പ് .തുടർന്ന് വലിയ കാണിക്കയും ,വെടിക്കെട്ടും നടന്നു.