matsyakrishi

ബുധനൂർ: സംസ്ഥാന ഫിഷറീസ് വകുപ്പിന്റെയും കൃഷിവകുപ്പിന്റെയും മേൽനോട്ടത്തിൽ ബുധനൂർ ആലംകോട്ട് അഞ്ജലിദേവീ വേണുഗോപാലിന്റെ നേതൃത്വത്തിൽ നടത്തുന്ന ജനകീയ മത്സ്യകൃഷി വിളവെടുപ്പിന്റെയും ഗ്രീൻഗാർഡൻ അഗ്രികൾച്ചറൽപ്ലാന്റ് നേഴ്‌സറി ആൻഡ് വെജിറ്റബിൾ ഷോപ്പിന്റെയും ഉദ്‌ഘാടനം മന്ത്രി സജിചെറിയാൻ നിർവഹിച്ചു. ബുധനൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പുഷ്പലത മധു അദ്ധ്യക്ഷത വഹിച്ചു. ജില്ലാപഞ്ചായത്ത് സ്ഥിരംസമിതി അദ്ധ്യക്ഷ വത്സലമോഹനൻ, പുലിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.ജി ശ്രീകുമാർ, ചെങ്ങന്നൂർ ബ്ലോക്ക്പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുജാരാജീവ്, ബുധനൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ജി.രാമകൃഷ്ണൻ, ചെങ്ങന്നൂർ സഹകരണ കാർഷിക ഗ്രാമവികസനബാങ്ക് പ്രസിഡന്റ് അഡ്വ.ഡി.വിജയകുമാർ, അഡ്വ.സുരേഷ് മത്തായി, രാജശ്രീ, ഷീലാസോളമൻ, ഓമനഅമ്പു, മാന്നാർ ഫിഷറീസ് ഓഫീസർ എം.ദീപു , ഫിഷറീസ് ജില്ലാ കോ-ഓർഡിനേറ്റർ ജോസ് ജോസഫ്, പ്രമോട്ടർമാരായ ആതിര സുശീലൻ, ശില്പ തുടങ്ങിയവർ സംസാരിച്ചു.