sevens

അരൂക്കുറ്റി : സെവൻസ് ഗോൾഡ് ആൻഡ് ഡയമണ്ട്സിന്റെ എരമല്ലൂർ ശാഖയുടെ ഒന്നാം വാർഷികത്തോടനുബന്ധിച്ച് ചന്തിരൂരിലെ ബാബു - സുമ ദമ്പതികൾക്ക് വീടു വെച്ചു നൽകി മാതൃകയായി. ഇത് സംബന്ധിച്ച രേഖകൾ മാനേജിംഗ് പാർട്ട്ണർ ജബീനാ ഷിഫാസിൽ നിന്ന് പഞ്ചായത്തംഗം നൗഷാദ് ഏറ്റുവാങ്ങി. ബിസിനസിൽ നിന്നുള്ള വരുമാനത്തിന്റെ വലിയൊരു പങ്ക് ജീവകാരുണ്യ പ്രവർത്തനങ്ങൾക്കാണ് വിനിയോഗിക്കുന്നതെന്ന് മാനേജിംഗ് പാർട്ട്ണർ ഷമീർ പറഞ്ഞു. ഇനിയുള്ള ഒരു വർഷത്തക്കുള്ള സെയിൽ ഓഫറുകൾ ചടങ്ങിൽ എ.എം.ആരിഫ് എം.പി പ്രഖ്യാപിച്ചു. ഷിഫാസ്, ഷാനവാസ് തുടങ്ങിയവർ പങ്കെടുത്തു.