cds

ചാരുംമൂട് : കുടുംബശ്രീ ആലപ്പുഴ ജില്ലാ മിഷൻ സംഘടിപ്പിച്ച വനിത ഫുട്ബോൾ ടൂർണമെന്റിൽ താമരക്കുളം സി.ഡി.എസ് ടീം "സ്ത്രീപക്ഷ നവകേരളം' കപ്പ് നേടി. പാതിരാപ്പൂരം പരിപാടിയുടെ ഭാഗമായി ആലപ്പുഴ ബീച്ചിൽ സംഘടിപ്പിച്ച പരിപാടികളുടെ ഏറ്റവും പ്രധാന ആകർഷണമായിരുന്നു ടൂർണമെന്റ്. 30 ടീമുകൾ ടൂർണമെന്റിൽ പങ്കെടുത്തു. ഭരണിക്കാവ് സി.ഡി.എസ് ടീം ഫസ്റ്റ് റണ്ണർ അപ്പായി. രാത്രി വൈകിയും ആയിരക്കണക്കിനാളുകളാണ് ബീച്ചിൽ എത്തിയിരുന്നത്. പാചകവും, കലാമത്സരങ്ങളും മാത്രമല്ല. ഫുട്ബോളും തങ്ങൾക്ക് വഴങ്ങുമെന്ന് തെളിയിച്ചിരിക്കുകയാണ് കുടുംബശ്രീ പ്രവർത്തകർ.താമരക്കുളം ചത്തിയറ ഫുട്ബോൾ അക്കാഡമി കോച്ച് ആർ.ഗിരിജ, സി.ഡി.എസ് ചെയർപേഴ്സൺ ഡി.സതി തുടങ്ങിയവരുടെ നേതൃത്വത്തിലാണ് ഫുട്ബോൾ ടീം പങ്കെടുത്തത്.