pho

ചേർത്തല : കണ്ടമംഗലം ശ്രീരാജരാജേശ്വരി ഇംഗ്ലീഷ് മീഡിയം സ്ക്കൂളിൽ പുതിയ കെട്ടിടം ഉദ്ഘാടനവും, ഐ.എസ്. ഒ സർട്ടിഫിക്കറ്റ് വിതരണവും നടന്നു. കെട്ടിടോദ്ഘാടനം മുൻ മാനേജർമാരായ കെ.കെ സിദ്ധാർത്ഥനും പി.ജി. സദാനന്ദനും ചേർന്ന് ഉദ്ഘാടനം നിർവ്വഹിച്ചു.കണ്ടമംഗലം ക്ഷേത്രസമിതി പ്രസിഡന്റ് പി.ഡി. ഗഗാറിൻ അദ്ധ്യക്ഷത വഹിച്ചു. അത്യാധുനിക സൗകര്യങ്ങളോട് കൂടിയ മൂന്ന് സ്മാർട്ട് ക്ലാസ്സ് റൂമുകളും , ഓഫീസ് സമുച്ചയവുമാണ് സമർപ്പിച്ചത്. ഉയർന്ന നിലവാരത്തിലുള്ള പഠന സൗകര്യങ്ങൾക്ക് ലഭിച്ച ഐ.എസ്.ഒ സർട്ടിഫിക്കറ്റ് കടക്കരപ്പള്ളി പഞ്ചായത്ത് പ്രസിഡന്റ് ജയിംസ് ചിങ്കുതറ പ്രകാശനം ചെയ്തു . രാജീവ് ആലുങ്കൽ എൻഡോവ്മെന്റ് വിതരണം ചെയ്തു. സ്കൂൾ മാനേജർ ഷാജി. കെ തറയിൽ ,എൻ.എസ്. ശിവപ്രസാ,എസ് .ഷിജി, എൻ.എൻ.സജിമോൻ,സജേഷ് നന്ദ്യാട്ട് ,കെ. പ്രേമചന്ദ്രൻ എന്നിവർ സംസാരിച്ചു.