
മാന്നാർ: കേരള പുലയർമഹാസഭ സുവർണജൂബിലിയുടെ ഭാഗമായി ഏപ്രിൽ 2 ന് കോഴിക്കോട് കടപ്പുറത്ത് നടത്തുന്ന മലബാർ സംഗമത്തിന്റെ സന്ദേശം സംഘടനജീവിക്കുന്ന പ്രദേശങ്ങളുമായി സന്നിവേശിപ്പിക്കുന്നതിനായി കെ.പി.എം.എസ് മാന്നാർയൂണിയന്റെ നേതൃത്വത്തിൽ സുവർണഗാഥ മാന്നാർ സ്റ്റോർജംഗ്‌ഷനിൽ സംഘടിപ്പിച്ചു. ബുധനൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പുഷ്പലത മധു ഉദ്ഘാടനം നിർവഹിച്ചു. കെ.പി.എം.എസ് മാന്നാർ യൂണിയൻ പ്രസിഡന്റ് കെ.രാജൻ അദ്ധ്യക്ഷത വഹിച്ചു. കെ.പി.എം.എസ് സംസ്ഥാനകമ്മിറ്റി അംഗം കെ.ഷൈജു, ഡി.സി.സി വൈസ്പ്രസിഡന്റ് അഡ്വ.കെ.ആർ മുരളീധരൻ, ബി.ജെപി ജില്ലാ സെക്രട്ടറി സജി ഇടക്കല്ലിൽ, എസ്.എൻ.ഡി.പി യോഗം മാന്നാർയൂണിയൻ ചെയർമാൻ ഡോ.എം.പി വിജയകുമാർ, മാന്നാർ പുത്തൻപള്ളി അസി.ഇമാം എ.ഷഹീർ ബാഖവി എന്നിവർ സംസാരിച്ചു. കെ.പി.എം.എസ് മാന്നാർ യൂണിയൻ സെക്രട്ടറി എം.പി കല്യാണകൃഷ്ണൻ സ്വാഗതവും ഖജാൻജി കുഞ്ഞൂഞ്ഞമ്മ ജനാർദ്ദനൻ നന്ദിയും പറഞ്ഞു.