
ഹരിപ്പാട്: സി.പി.ഐ കാർത്തികപള്ളി പുളികീഴ് ടൗൺ ബ്രാഞ്ച് സമ്മേളനം മണ്ഡലം സെക്രട്ടറിയേറ്റ് അംഗം സി വി രാജീവ് ഉദ്ഘാടനം ചെയ്തു. ഷാജി അദ്ധ്യക്ഷത വഹിച്ചു, വടക്കടം സുകുമാരൻ, സുഭാഷ് പിള്ളക്കടവ്, വി എം പ്രമോദ്,രാധ, തൃദീപ് കുമാർ എന്നിവർ സംസാരിച്ചു. ബ്രാഞ്ച് സെക്രട്ടറിയായി ബിജോയിയെയും അസിസ്റ്റന്റ് സെക്രട്ടറിയായി റിൻസി ഷാജിയെയും തിരഞ്ഞെടുത്തു.