ആലപ്പുഴ: മദ്യപിച്ച് കടലിൽ വീണ യുവാവിനെ രക്ഷിച്ചു. ഇന്നലെ രാത്രി 8.30 ഓടെ കടപ്പുറത്ത് കാറ്റാടി ഭാഗത്തായിരുന്നു സംഭവം. റെയിൽവേ സ്റ്റേഷന് വാർഡിലുള്ള നാൽപ്പതുകാരനാണ് മദ്യപിച്ച് വഴിയറിയാതെ കടലിലേക്ക് വീണത്. സംഭവം കണ്ട പഴവീട് സ്വദേശി അമലാണ് ഇയാളെ രക്ഷിച്ചത്. തുടർന്ന് ടൂറിസം പൊലീസെത്തി യുവാവിന് പ്രാഥമിക ശുശ്രൂഷ നൽകി. ടൂറിസം എസ്.ഐ. പി.ജയറാം, ഉദ്യോഗസ്ഥരായ വിജു വിൻസന്റ്, മാത്യൂ എന്നിവരാണ് പ്രഥമശുശ്രൂഷ നൽകിയത്. ഇയാളെ പിന്നീട് ബന്ധുക്കളുടെ കൂടെ പറഞ്ഞുവിട്ടു.