
ആലപ്പുഴ: അസാധാരണ വിലക്കയറ്റം ഉൾപ്പെടെയുള്ള കാരണങ്ങളാൽ നിർമ്മാണ പ്രവൃത്തികൾ തുടർന്നു കൊണ്ടുപോകാൻ കഴിയാത്ത സാഹചര്യം ഇല്ലാതാക്കുന്നതിനു വേണ്ടി ആരംഭിക്കുന്ന പ്രക്ഷോഭപരിപാടികൾക്ക് മുന്നോടിയായി ഏപ്രിൽ 5ന് തിരുവനന്തപുരത്ത് കരാറുകാരുടെ അവകാശ പ്രഖ്യാപന സമ്മേളനം നടത്തും. മോൻസ് ജോസഫ് എം.എൽ.എ സമ്മേളനം ഉദ്ഘാടനം ചെയ്യും.
വി.കെ.സി.മുഹമ്മദ് അദ്ധ്യക്ഷത വഹിക്കും. ഏകോപന സമിതി കൺവീനർ വർഗീസ് കണ്ണമ്പള്ളി അവകാശ രേഖ അവതരിപ്പിക്കും. ബിൽഡേഴ്‌സ് അസോസിയേഷൻ ഉൾപ്പെടെ എല്ലാ പ്രധാന സംഘടനകളുടെയും പ്രതിനിധികൾ പങ്കെടുക്കും.