
അരൂർ: സംയുക്ത ട്രേഡ് യൂണിയൻ സമിതിയുടെ നേതൃത്വത്തിൽ ദേശീയ പണിമുടക്കിനോടനുബന്ധിച്ചു അരൂരിൽ പ്രകടനവും സമ്മേളനവും സംഘടിപ്പിച്ചു. അരൂർ ബൈപാസ് ജംഗ്ഷനിൽ നിന്നാരംഭിച്ച പ്രകടനം അരൂർ ക്ഷേത്രം കവലയിൽ സമാപിച്ചു. സി.ഐ.ടി.യു സംസ്ഥാന സെക്രട്ടറിയും സി.പി.എം സംസ്ഥാന കമ്മിറ്റി അംഗവുമായ സി.ബി.ചന്ദ്രബാബു സമ്മേളനം ഉദ്ഘാടനം ചെയ്തു. പി.ആർ.സോമകുമാർ അദ്ധ്യക്ഷത വഹിച്ചു. പി.കെ.സാബു,പോൾ, ഒ.കെ.മോഹനൻ,സി.വി.ശ്രീജിത്ത്, പി.ടി.പ്രദീപൻ, പി.എം.അജിത്ത് കുമാർ, എൻ.കെ.സുരേന്ദ്രൻ, സി.എൻ മനോഹരൻ എന്നിവർ സംസാരിച്ചു.