
അമ്പലപ്പുഴ: സംയുക്ത ട്രേഡ് യൂണിയൻ ദ്വിദിന ദേശീയ പണിമുടക്കിനോടനുബന്ധിച്ച് അമ്പലപ്പുഴ കച്ചേരി മുക്കിൽ നടത്തിയ സമ്മേളനം മുൻ എം.പി ടി.ജെ. അഞ്ചലോസ് ഉദ്ഘാടനം ചെയ്തു. മോഹൻ സി.അവന്തറ അദ്ധ്യക്ഷനായി. എ. ഓമനക്കുട്ടൻ, വി.സി. മധു , ജെ.ഷിബു , ദാസപ്പൻ, മുജീബ് റഹ്മാൻ, വി.മോഹനൻ, യു രാജുമോൻ ,വിശ്വകുമാർ, ഡി.പി. മധു തുടങ്ങിയവർ പ്രസംഗിച്ചു.