
അമ്പലപ്പുഴ :കാക്കാഴം പള്ളിക്കാവ് ശ്രീ ഭഗവതി ക്ഷേത്രത്തിലെ രോഹിണി മഹോത്സവത്തിന് ക്ഷേത്രം തന്ത്രി പുതമന ദാമോദരൻ നമ്പൂതിരിയുടെ മുഖ്യ കാർമ്മികത്വത്തിൽ ചോമാല ഇല്ലം സതീഷ് നമ്പൂതിരി കൊടിയേറ്റി. ക്ഷേത്രം മേൽശാന്തി ബിജു ശാന്തി, ക്ഷേത്രം പ്രസിഡന്റ് ആർ.സജിമോൻ , സെക്രട്ടറി റ്റി.എസ്.സജീവ്, ഖജാൻജി ആർ.രാജേഷ്, വൈസ് പ്രസിഡന്റ് യു.ഷാജി മോൻ, ജോയിന്റ് സെക്രട്ടറി എ. ഉണ്ണി, ജിജിലാൽ, നിമ്മി രാജീവ് തുടങ്ങിയവർ പങ്കെടുത്തു. ഏപ്രിൽ ആറിന് ആറാട്ടോടെ ഉത്സവം സമാപിക്കും.