അരൂർ: അരൂർ പഞ്ചായത്ത് 16-ാം വാർഡിലെ കണിയവീട് റോഡ് റസിഡന്റ്സ് അസോസിയേഷന്റെ വാർഷിക പൊതുയോഗം പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. രാഖി ആന്റണി ഉദ്ഘാടനം ചെയ്തു. അസോ. പ്രസിഡൻറ് ശ്രീജി ഷാജി അദ്ധ്യക്ഷയായി. പരീക്ഷകളിൽ ഉന്നത വിജയം നേടിയ കുട്ടികളെ ചടങ്ങിൽ ആദരിച്ചു.പഞ്ചായത്തംഗങ്ങളായ ഇ.വി.തിലകൻ,സുമ ജയകുമാർ തുടങ്ങിയവർ സംസാരിച്ചു. ഭാരവാഹികൾ: സി.ബി.ശ്രീകുമാർ ( പ്രസിഡന്റ്), കെ.പി മധുസൂദനൻ ( സെക്രട്ടറി), കെ.രമേഷ് ബാബു (ട്രഷറർ).