അമ്പലപ്പുഴ : നിലവിലുള്ള കാലാവസ്ഥയിൽ, ഈർപ്പത്തിന്റെ പേരിൽ രണ്ടു മുതൽ മൂന്നു കിലോഗ്രാം നെല്ല് കൃഷിക്കാരനിൽ നിന്നും കിഴിവായി വാങ്ങുന്ന മില്ലുടമകളുടെ നടപടി പ്രതിഷേധാർഹമാണന്നും ബന്ധപ്പെട്ട അധികാരികൾ അടിയന്തരമായി ഇടപെട്ട് കിഴിവ് വാങ്ങൽ നിറുത്തിക്കണമെന്നും കേരള സംസ്ഥാന നെൽ-നാളികേര കർഷക ഫെഡറേഷൻ പ്രസിഡന്റ് ബേബി പാറക്കാടൻ ആവശ്യപ്പെട്ടു..കർഷക ഫെഡറേഷൻ നേതൃയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് ആന്റണി കരിപ്പാശേരി അദ്ധ്യക്ഷത വഹിച്ചു.ജോമോൻ കുമരകം ,കെ.എം.പരമേശ്വരൻ , രാജൻ മേപ്രാൽ , ജേക്കബ് എട്ടുപറയിൽ , ഇ.ഷാബ്ദ്ദീൻ , പി.ജെ.ജെയിംസ് ,പി.ടി.രാമചന്ദ്രൻ നായർ , ജോർജ് തോമസ് എന്നിവർ സംസാരിച്ചു.