ambala

അമ്പലപ്പുഴ : കോടികൾ മുടക്കി രണ്ടു വർഷം മുമ്പ് നിർമ്മിച്ച റോഡിന്റെ മദ്ധ്യഭാഗം വെട്ടിപ്പൊളിച്ച് കുടിവെള്ള പൈപ്പ് സ്ഥാപിക്കുന്നതിനെതിരെ പ്രതിഷേധം. കളർകോട് - പുറക്കാട് തീരദേശ റോഡിന്റെ മദ്ധ്യത്തിലൂടെയാണ് പൈപ്പ് സ്ഥാപിക്കുന്നത്. ജി.സുധാകരൻ പൊതുമരാമത്ത് വകുപ്പ് മന്ത്രിയായിരിക്കെ കേന്ദ്ര ,സ്ഥാന സർക്കാരുകളുടെ ഫണ്ട് ഉപയോഗിച്ചാണ് തീരദേശറോഡ് പുനർനിർമ്മിച്ചത്. പുന്നപ്ര മുതൽ വളഞ്ഞവഴി വരെയുള്ള ഭാഗത്ത് തീരദേശ റോഡിന്റെ മദ്ധ്യഭാഗം കുഴിച്ചാണ് കുടിവെള്ള പൈപ്പ് സ്ഥാപിക്കക്കുന്നത്. റോഡ് പുനർനിർമ്മിക്കുന്നതിന് മുമ്പ് കുടിവെള്ള പൈപ്പുകൾ സ്ഥാപിച്ചിരുന്നെങ്കിൽ ഖജനാവിലെ കോടികൾ പാഴാകില്ലായിരുന്നെന്നാണ് നാട്ടുകാർ പറയുന്നത്.