ambala

അമ്പലപ്പുഴ : അറവുകാട് ദിവാകർ റോഡി​ന്റെ പുനർ നിർമാണം പൂർത്തിയാകാത്തതി​നാൽ യാത്രക്കാർ ദുരി​തത്തി​ലായി​. പുന്നപ്ര തെക്ക് പഞ്ചായത്ത് മൂന്നാം വാർഡി​ൽ അറവുകാട് ക്ഷേത്രത്തി​ന് വടക്ക് ദേശീയപാതയോരത്തു നിന്ന് കിഴക്കോട്ട് പോകുന്ന റോഡ് പഴയ നടക്കാവ് റോഡിലാണ് പ്രവേശിക്കുന്നത്. അറവുകാട് ക്ഷേത്രത്തിന്റെ കിഴക്ക് ഭാഗത്തുള്ളവർ അടക്കം നൂറു കണക്കിനു നാട്ടുകാർ ദേശിയ പാതയിലെത്താൻ ആശ്രയിക്കുന്ന റോഡാണി​ത്. പൊതുമരാമത്തു നിരത്തു വിഭാഗത്തിന്റെ ഫണ്ട് ഉപയോഗിച്ച് നിർമാണത്തിനായി മാസങ്ങൾക്കു മുമ്പാണ് റോഡ് കുത്തിപ്പൊളിച്ചത്. തുടർന്നു നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചെങ്കിലും പാതിവഴിയിൽ നിലച്ചു.

റോഡിന്റെ വടക്ക് വശത്ത് കാന നിർമിക്കുന്നതിലെ അപാകതയാണ് നിർമ്മാണ പുരോഗതിയെ ബാധിച്ചത്. കെട്ടുറപ്പില്ലാതെ കാന നിർമ്മി​ക്കുന്നതി​നെതി​രെ നാട്ടുകാരിൽ ചിലർ അധികൃതർക്കു പരാതി നൽകിയിരുന്നു. തുടർന്നു നടന്ന അന്വേക്ഷണത്തിൽ വസ്തുത ബോദ്ധ്യപ്പെട്ടതിനെ തുടർന്ന് കരാറുകാരനോടു വിശദീകരണം ആവശ്യപ്പെട്ടതായാണറിയുന്നത്. പൊളിച്ചിട്ട റോഡിലൂടെ ഇപ്പോൾ കാൽനടയാത്രക്കാർക്കു പോലും സഞ്ചരിക്കാൻ പറ്റാത്ത അവസ്ഥയാണ്. ബലക്ഷയമില്ലാത്ത കാന നിർമിച്ചു റോഡ് നിർമാണം ഉടൻ പൂർത്തിയാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. റോഡു നിർമാണം നിലച്ചതിന്റെ പേരിൽ അറവുകാട് കോളനി നിവാസികളെ അപകീർത്തി പ്പെടുത്തുന്ന തരത്തിൽ പോസ്റ്റർ പതിപ്പിച്ച വർക്കെതിരെ നടപടി ആവശ്യപ്പെട്ട് കോളനി​ അസോസിയേഷൻ പ്രസിഡന്റ് സി.സി. ദിനേശൻ പുന്നപ്ര പൊലീസിൽ പരാതി നൽകി.