മാവേലിക്കര- സംയുക്ത ട്രേഡ് യൂണിയൻ നടത്തുന്ന ദേശീയ പണിമുടക്കിന്റെ ഭാഗമായി പനച്ചമൂട് ജംഗ്ഷനിൽ നടത്തിയ ധർണ്ണ ഐ.എൻ.ടി.യു.സി ജില്ലാ പ്രസിഡന്റ് ജി.ബൈജു ഉദ്ഘാടനം ചെയ്തു. കെ.പ്രദീപ് അധ്യക്ഷനായി. അഡ്വ.അജികുമാർ, ആർ.ഹരിദാസൻ നായർ, ശശികുമാർ, കെ.രാമചന്ദ്രൻ, എസ്.ശ്രീജിത്ത്, അലക്സ് മാത്യു, കെ.ശ്രീപ്രകാശ്, ഇന്ദിര ദാസ്, ബാബു ജോർജ്, ബി.ഗോപാലകൃഷ്ണൻ, ബെന്നി ജോർജ് തുടങ്ങിയവർ സംസാരിച്ചു.