
മാന്നാർ: വിവിധ ട്രേഡ് യൂണിയനുകളുടെ നേതൃത്വത്തിൽ ദേശീയ വ്യാപകമായി നടത്തുന്ന ദ്വിദിനപണിമുടക്കിൽ മാന്നാറിലെ വ്യാപാരസ്ഥാപനങ്ങൾ പൂർണമായും അടഞ്ഞു കിടന്നു. സ്വകാര്യ കാറുകളും ഇരുചക്ര വാഹനങ്ങളും മാത്രം നിരത്തിലിറങ്ങി. തമിഴ്‌നാട്ടിൽ നിന്നും എത്തിയ ചരക്ക്ലോറി നായർസമാജം സ്‌കൂളിന് സമീപം ട്രേഡ് യൂണിയൻ പ്രവർത്തകർ തടഞ്ഞു. സംയുക്ത ട്രേഡ് യുണിയനുകളുടെ നേതൃത്വത്തിൽ മാന്നാറിൽ പ്രകടനവും യോഗവും നടന്നു. മാന്നാർ സ്റ്റോർജംഗ്ഷനിൽ നിന്നും ആരംഭിച്ച പ്രകടനം സ്റ്റോർ ജംഗ്ഷനിൽ സമാപിച്ചു. തുടർന്ന് നടന്നയോഗം കേരളകോൺഗ്രസ് മാണിവിഭാഗം സംസ്ഥാന ജനറൽ സെക്രട്ടറി ജേക്കബ്തോമസ് അരികുപുറം ഉദ്ഘാടനം ചെയ്തു. ഐ.എൻ.ടി.യു.സി മണ്ഡലം പ്രസിഡന്റ് അബ്ദുൾ റഹ്മാൻ കുഞ്ഞ് അദ്ധ്യക്ഷത വഹിച്ചു. പി.എൻ. ശെൽവരാജൻ, ബി.കെ പ്രസാദ്, കെ.ജെ തോമസ്, സി.പി സുധാകരൻ, കെ.എം അശോകൻ, ബി.രാജേഷ്, അരുൺ മുരുകൻ, ഷാൻ, കുര്യൻ മാനാമ്പുറം, വേണുഗോപാൽ തുടങ്ങിയവർ സംസാരിച്ചു.