
മാരാരിക്കുളം: ഓമനപ്പുഴ മഠത്തയിൽ മഹാ ദുർഗ-ഭദ്രകാളി ക്ഷേത്രത്തിലെ മീന തിരുവാതിര ആറാട്ട് മഹോത്സവത്തിന് തന്ത്രി സി.എം. ജയതുളസീധരൻ തന്ത്രിയുടെ മുഖ്യകാർമ്മികത്വത്തിൽ കൊടിയേറി. ഏപ്രിൽ 8ന് ആറാട്ടോടെ സമാപിക്കും. ഇന്ന് രാവിലെ 8.30 ന് പന്തീരടിപൂജ, 11.30ന് നവകം പഞ്ചഗവ്യ കലശാഭിഷേകം. ഏപ്രിൽ മൂന്നിന് പട്ടും താലിയും ചാർത്ത് മഹോത്സവം, വൈകിട്ട് 6.30 ന് പട്ടും താലിയും ചാർത്തി ദീപാരാധന,രാത്രി 8ന് തെക്കൻ മേഖല ദേശതാലപ്പൊലി. 4ന് ഉത്സവബലിദിനം, രാവിലെ 11ന് മരപ്പാണി,ഉത്സവബലി, 12.30 ന് ഉത്സവബലി ദർശനവും നിറപറ സമർപ്പണവും,വൈകിട്ട് 7ന് തളിച്ചുകൊടയും വിശേഷാൽ സർപ്പംപാട്ടും. 5ന് വൈകിട്ട് 7ന് നേർച്ച താലപ്പൊലിവരവ്, 7.30ന് നൃത്തനൃത്യങ്ങൾ. 6ന് രോഹിണി പൊങ്കാല താലപ്പൊലി ഉത്സവം,രാവിലെ 7ന് ഭദ്രകാളി ദേവിക്ക് പൊങ്കാല, തുടർന്ന് ഓട്ടൻതുള്ളൽ,വൈകിട്ട് 7.30ന് ദേശതാലപ്പൊലിവരവ്, രാത്രി 8ന് നാടകം. 7ന് പള്ളിവേട്ട മഹോത്സവം, രാവിലെ 8ന് ശീവേലി എഴുന്നള്ളിപ്പ്, വൈകിട്ട് 5ന് കാഴ്ചശ്രീബലി, തുടർന്ന് ഭഗവതിസേവ,അലങ്കാര ദീപാരാധന, രാത്രി 9ന് ഇപ്റ്റ നാട്ടരങ്ങ് അവതരിപ്പിക്കുന്ന നാടൻപാട്ട്,9.30ന് പള്ളിവേട്ട, പള്ളിനിദ്ര. 8ന് മീന തിരുവാതിര ആറാട്ട് ഉത്സവം,രാവിലെ 6.30 ന് തിരുവാതിര ദർശനം, ഉച്ചയ്ക്ക് 12.30 ന് ആറാട്ട് സദ്യ, വൈകിട്ട് 3.30 ന് മൂല സ്ഥാനമായ ചിറയിൽ കാവിലേയ്ക്ക് ആറാട്ട് പുറപ്പാട്,വൈകിട്ട് ദീപാരാധന തുടർന്ന് തിരിച്ചെഴുന്നള്ളത്ത്,കൊടിയിറക്ക്, വലിയകാണിക്ക, അരിക്കൂത്ത് വഴിപാട്, തിരിപിടുത്തം,രാത്രി 8ന് തിരുവനന്തപുരം സംഘകേളിയുടെ നാടകം.