അമ്പലപ്പുഴ: ആലപ്പുഴ മെഡിക്കൽ കോളേജാശുപത്രി പരിസരത്തെ കടകൾ പണിമുടക്കനുകൂലികൾ ബലമായി അടപ്പിച്ചതിനെത്തുടർന്ന് രോഗികളും കൂട്ടിരിപ്പുകാരും വെള്ളം പോലും കിട്ടാതെ വലഞ്ഞു. കടകൾ രാവിലെ തുറന്നു പ്രവർത്തിച്ചെങ്കിലും യൂണിയൻ പ്രവർത്തകർ എത്തി അടപ്പിക്കുകയായിരുന്നു. സാധരണ ഏതു പണിമുടക്കും ഹർത്താലും നടന്നാലും മെഡിക്കൽ കോളേജ് പരിസരത്തെ ഒഴിവാക്കാറുണ്ട്. ചുറ്റുമതിലിന്റെ വടക്ക് ഭാഗത്താണ് വ്യാപാര സ്ഥാപനങ്ങൾ കൂടുതലായും പ്രവർത്തിക്കുന്നത്.