
അമ്പലപ്പുഴ : അമ്പലപ്പുഴ വടക്ക് പഞ്ചായത്തിലെ എ.കെ.ജി - പോട്ടത്തറ റോഡിന്റെ നിർമ്മാണപുരോഗതി എച്ച്. സലാം എം. എൽ .എ വിലയിരുത്തി. ഒരു കിലോമീറ്ററോളം നീളത്തിലും, 3.5 മീറ്റർ വീതിയിലുമാണ് റോഡ് ടാർ ചെയ്ത് പുനർനിർമ്മിക്കുന്നത്. പോട്ടത്തറ ഭാഗങ്ങളിലുള്ളവർക്ക് കഞ്ഞിപ്പാടത്തെ പ്രധാന റോഡിലെത്താൻ ഏകമാർഗമായ ഈറോഡ് ഏറെ നാളായി കുണ്ടും കുഴിയുമായി മാറിയിരുന്നു. നിർമ്മാണം പൂർത്തിയാകുന്നതോടെ റോഡിന്റെ ഇരു ഭാഗങ്ങളിലുമുള്ള പാടശേഖരങ്ങളിലെ കർഷകർക്കും, സമീപത്തെ സ്കൂൾ, ക്ഷേത്രങ്ങൾ എന്നിവിടങ്ങളിലെത്തുന്ന വിദ്യാർത്ഥികൾക്കും നാട്ടുകാർക്കും ഏറെ പ്രയോജനകരമാകും. പഞ്ചായത്ത് പ്രസിഡന്റ് എസ്. ഹാരിസ്, അംഗം പി. എം. ദീപ, ഹാർബർ എഞ്ചിനീയറിംഗ് വിഭാഗം അസി.എൻജിനീയർ റജീന എന്നിവരും എം.എൽ.എക്കൊപ്പം ഉണ്ടായിരുന്നു.