കൊച്ചി: നിരവധി വാഹനമോഷണക്കേസുകളിലെ പ്രതി ആലപ്പുഴ മണ്ണഞ്ചേരി മണിമേലെ വീട്ടിൽ നിജാഫ് നിസാർ (25) കർണാടകയിൽ അറസ്റ്റിൽ. വൈറ്റിലയിൽ നിന്ന് സ്‌കൂട്ടർ മോഷ്ടിച്ച കേസിൽ കൽബുർഗിയിൽ ഒളിവിലായിരുന്ന ഇയാളെ മരട് പൊലീസ് അവിടെയെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. മോഷ്ടിച്ച സ്‌കൂട്ടർ ചേർത്തലയിൽ ഉപേക്ഷിച്ചാണ് കർണാടകയിലേക്ക് കടന്നത്. മരട് എസ്.ഐ ജോസി, എ.എസ്.ഐ അനിൽകുമാർ, എസ്.സി.പി.ഒ അരുൺ രാജ്, സി.പി.ഒ പ്രശാന്ത് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.