hartal

ചാരുംമൂട് : തൊഴിലാളി സംഘടനകളുടെ നേതൃത്വത്തിൽ നടക്കുന്ന ദേശീയ പണിമുടക്ക് ചാരുംമൂട് മേഖലയിൽ പൂർണം. കടകമ്പോളങ്ങൾ അടഞ്ഞുകിടന്നു. സ്വകാര്യ വാഹനങ്ങൾ മാത്രമാണ് ഓടിയത്. മിക്കയിടങ്ങളിലും പ്രകടനങ്ങളും യോഗങ്ങളും നടന്നു. ചാരുംമൂട് ടൗണിൽ പ്രകടനവും പാലത്തടം ജംഗ്ഷനിൽ നിന്നുമാരംഭിച്ച പ്രകടനം ടൗൺ ചുറ്റി സമാപിച്ചു. സി.ഐ.ടി.യു സംസ്ഥാന വൈസ് പ്രസിഡന്റ് സി.എസ്.സുജാത ഉദ്ഘാടനം ചെയ്തു. എം.എസ്.സലാമത്ത് അദ്ധ്യക്ഷത വഹിച്ചു. നേതാക്കളായ എൻ.രവീന്ദ്രൻ , ബി.ബിനു, അനിൽകുമാർ , പി.രാജൻ,ബിനോസ് തോമസ് കണ്ണാട്ട്, ജി.രാജമ്മ, ജി.സോഹൻ,അനീഷ് താമരക്കുളം,നൗഷാദ് എ.അസീസ്, സലാം,

എസ്. അനിൽരാജ്, ദിലീപ്, പി.എ സമദ് തുടങ്ങിയവർ നേതൃത്വം നൽകി. താമരക്കുളത്ത് നടന്ന പ്രകടനത്തിൽ

നേതാക്കളായ വി.ഗീത,ആർ.ബിനു, ബി.പ്രസന്നൻ, കെ.സുധാകരൻ, സി.ടി.സിദ്ദീഖ്, അഷ്കർ,ഷാജി അറഫ, സലാം, വി.രാജു തുടങ്ങിയവർ നേതൃത്വം നൽകി. എസ്.എഫ്.ഐയുടെ നേതൃത്വത്തിൽ ചാരുംമൂട് ടൗണിൽ നടത്തിയ പ്രകടനം ഏരിയാ സെക്രട്ടറി അഖിൽ.ജി.കൃഷ്ണൻ, വൈസ് പ്രസിഡന്റ് നിയാസ് ഷാനവാസ് തുടങ്ങിയവർ നേതൃത്വം നൽകി.