
ആലപ്പുഴ : ഐക്യ ട്രേഡ് യൂണിയനുകളുടെ ആഭിമുഖ്യത്തിൽ നടന്ന പണിമുടക്കിന് അഭിവാദ്യമർപ്പിച്ചു ആലപ്പുഴ നിയോജക മണ്ഡലത്തിലെ എല്ലാ സമരപ്പന്തലുകളിലും കേരളാ കോൺഗ്രസ് (എം) പ്രവർത്തകർ ബൈക്ക് റാലിയായെത്തി. ജില്ലാ സെക്രട്ടറി തോമസ് കളരിക്കലിന്റെ നേതൃത്വത്തിൽ നടത്തിയ ബൈക്ക് റാലി പാർട്ടി നിയോജക മണ്ഡലം പ്രസിഡന്റ് എസ്.വാസുദേവൻ നായർ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റുമാരായ ജോർജ് പുള്ളിമൂട്ടിൽ, ജോൺ.കെ.ജോൺ കളത്തിൽ, ജോസഫ് ചാവടി, സിബിച്ചൻ പറമ്പിപറമ്പിൽ, ബൈജു ആന്റണി, ടി.കുര്യൻ, ഷീൻ സോളമൻ, ജലാൽ, എൻ.ബിജു, നൗഫൽ നൗഷാദ്, ജബാർ, ടോമി മടത്തിപറമ്പിൽ, ജോർജ്ജ് കുട്ടി ഉന്നേച്ചുപറമ്പിൽ, ജോസഫ് ചാവടി തുടങ്ങിയവർ പങ്കെടുത്തു.