ആലപ്പുഴ: തിരുവനന്തപുരം സ്വദേശിയായ യുവാവിനെ ലോഡ്ജിൽ മരിച്ചനിലയിൽ കണ്ടെത്തി. വള്ളക്കടവ് വലിയതോപ്പ് ടിജോ ഹൗസിൽ പ്രശോഭ് ജേക്കബിനെയാണ് (35) ഇന്നലെ ഉച്ചയോടെ കല്ലുപാലത്തിന് സമീപമുള്ള സ്വകാര്യ ലോഡ്ജിൽ മരിച്ച നിലയിൽ കണ്ടത്. ഞായറാഴ്ച്ച വൈകിട്ട് 3.30നാണ് ലോഡ്ജിൽ മുറിയെടുത്തതെന്ന് സൗത്ത് പൊലീസ് പറഞ്ഞു. മൃതദേഹം വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ. അച്ഛൻ: പരേതനായ ജേക്കബ്. അമ്മ: സ്‌റ്റെല്ല. സഹോദരി: സ്റ്റിജി ജേക്കബ്.