fgh

ഹരിപ്പാട്: കവി മുട്ടത്തു സുധ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിലുള്ള മുട്ടത്തു സുധാ സ്മാരകപുരസ്കാരം കവി കുരീപ്പുഴ ശ്രീകുമാർ യുവകവി ഗണേഷ് പുത്തൂരിന് സമ്മാനിച്ചു. ഇരുപത്തയ്യായിരംരൂപയും ഫലകവും പ്രശസ്തിപത്രവുമടങ്ങുന്നതാണ് അവാർഡ്. ട്രസ്റ്റ് സെക്രട്ടറി കവി മുട്ടം സി.ആർ.ആചാര്യ സ്വാഗതം പറഞ്ഞു.

പ്രസിഡന്റ് വി.പി.ജയചന്ദ്രൻ അദ്ധ്യക്ഷനായി. അനി വർഗീസ് ആമുഖ പ്രഭാഷണം നടത്തി .ട്രസ്റ്റ് എക്സിക്യൂട്ടീവ് അംഗം പ്രൊഫ. ഇന്ദിരാ അശോക് പുരസ്കാര ജേതാവിന്റെ കൃതി പരിചയപ്പെടുത്തി. സുരേഷ് മണ്ണാറശാല പ്രശസ്തിപത്രം അവതരിപ്പിച്ചു . പ്രൊഫ.കോഴിശ്ശേരി രവീന്ദ്രനാഥ്, ഡോ. വി.ബി.പ്രസാദ് ,ആർ.മുരളീധരൻ , ഡോ.ആർ സുഭാഷ്, ഡേവിഡ്സൺ ആവണക്കുളം എന്നിവർ സംസാരിച്ചു. ജില്ലാ പഞ്ചായത്ത് പ്രതിപക്ഷ നേതാവ് ജോൺ തോമസ് മുതിർന്ന കവി ഗോപിനാഥ് തൈക്കൂട്ടത്തിനെ ആദരിച്ചു. ട്രസ്റ്റ് പ്രസിഡന്റ് ഡോ ജയ സുരേഷ് ബാബു നന്ദി പറഞ്ഞു. കവിയരങ്ങിൽ കരുവാറ്റ പങ്കജാക്ഷൻ അദ്ധ്യക്ഷത വഹിച്ചു. ഉഷ അനാമിക ഉദ്ഘാടനം ചെയ്തു. ജയദേവൻ മാവേലിക്കര, റാം മോഹൻ , ഹരിപ്പാട് ഭാസ്കരൻനായർ , അനാമിക ഹരിപ്പാട്, കരുവാറ്റ വിശ്വൻ, ചന്ദ്രാജി കുട്ടമ്പേരൂർ, ലതാ പ്രസാദ് ,രാജ് നീല,ജിജി ഫസൽ,ലാഹിരി കണ്ടല്ലൂർ , സത്യശീലൻ കാർത്തികപ്പള്ളി, ശെൽവറാണി,വിജയൻ നായർ നടുവട്ടം രവിപാണ്ടനാട് എന്നിവർ കവിതകൾ അവതരിപ്പിച്ചു. മാവേലിക്കര കേരളപാണിനി അക്ഷരശ്ലോക സമിതിയുടെ അഭിമുഖ്യത്തിൽ കുറത്തികാട് പ്രഭാകരൻ വിജയൻ നായർ , ഉഷ അനാമിക, ജനാർദ്ദനക്കുറുപ്പ് ,എണ്ണയ്ക്കാട് സുമതിയമ്മ തുടങ്ങിയവർ അക്ഷരശ്ലോകം അവതരിപ്പിച്ചു. ട്രഷറർ ഡോ. സുരേഷ് ബാബു നന്ദി പറഞ്ഞു.