g

ആലപ്പുഴ: കേരള സ്‌കൂൾ ടീച്ചേഴ്‌സ് യൂണിയൻ സംസ്ഥാന കമ്മിറ്റി പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ അനുസ്മരണ സദസ് സംഘടിപ്പിച്ചു. മുൻ മന്ത്രി ജി.സുധാകരൻ മുഖ്യപ്രഭാഷണം നടത്തി. പ്രസിഡന്റ് കരീം പടുകുണ്ടിൽ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ മുസ്ലിം ലീഗ് പ്രസിഡന്റ് എ.എം നസീർ അനുസ്മരണ പ്രഭാഷണവും കേരള സ്‌കൂൾ ടീച്ചേഴ്‌സ് യൂണിയൻ സംസ്ഥാന ജനറൽ സെക്രട്ടറി എം.അഹമ്മദ് ആമുഖപ്രഭാഷണവും നടത്തി. സംസ്ഥാന ഭാരവാഹികളായ പി.കെ.അസീസ്, കെ.എം.അബ്ദുള്ള, ഐ.ഹുസൈൻ, യൂസഫ് ചേലപ്പള്ളി, എ.സി.അതാ ഉല്ല, പി.കെ.എം.ഷഹീദ്, കെ.ടി.അമാനുല്ല, വി.എ.ഗഫൂർ, റഹീം കുണ്ടൂർ, അഡ്വ:എ.എ.റസാഖ്, എസ്.മനോജ്, സോണി പനവേലി, ഹസീനാ അമാൻ, ടി.എ.അഷറഫ് കുഞ്ഞാശാൻ, എ.കെ.ശിഹാബുദ്ദിൻ എന്നിവർ സംസാരിച്ചു.