വള്ളികുന്നം: വട്ടയ്ക്കാട് ദേവീക്ഷേത്രം മകയിര മഹോത്സവവും ശ്രീമദ് ഭാഗവത സപ്താഹ യജ്ഞവും ആരംഭിച്ചു. ഏപ്രിൽ ഏഴിന് സമാപിക്കും. ദിവസവും രാവിലെ 5 ന് പള്ളിയുണർത്തൽ, പ്രഭാതഭേരി, നിർമ്മാല്യ ദർശനം ആറിന് യജ്ഞശാലയിൽ ഗണപതി ഹോമം 6.30ന് സഹസ്രനാമജപം ഏഴിന് ഗ്രന്ഥപൂജ, ഭാഗവത പാരായണം ഒന്നിന് അന്നദാനം 6.30ന് ദീപാരാധന, സേവ, 30 ന് രാത്രി 7.30 ന് നാടൻ പാട്ടുകൾ 31 ന് വൈകിട്ട് ആറിന് ദീപകാഴ്ച്ച രാത്രി 7.30 ന് ആകാശവിസ്മയം. ഏപ്രിൽ ഒന്നിന് വൈകിട്ട് 7.30 ന് നാടകം. രണ്ടിന് വൈകിട്ട് 6 ന് രുഗ്മിണി സ്വയംവരം, താലപ്പൊലി ഘോഷയാത്ര. മൂന്നിന് രാത്രി 7 ന് കുത്തിയോട്ടപ്പാട്ടും ചുവടും. നാലിന് വൈകിട്ട് 6ന് ദീപകാഴ്ച്ച. അഞ്ചിന് വൈകിട്ട് 5.30ന് കൂട്ടംകൊട്ടും വരവും, 7.30 ന് നൃത്ത അരങ്ങേറ്റം. 7ന് രാവിലെ 6.30 ന് തിരുനാൾ പൊങ്കാല വൈകിട്ട് 4 ന് കെട്ടുത്സവം രാത്രി 8 ന് കളമെഴുത്തുംപാട്ടും 8.30 ന് നാടകം ,11 ന് എതിരേൽപ്പ് താലപ്പൊലി എന്നിവ നടക്കും.