ആലപ്പുഴ: സംസ്ഥാന ജൈവ വൈവിദ്ധ്യ ബോർഡ് നടപ്പിലാക്കിവരുന്ന കാർഷിക ജൈവ വൈവിദ്ധ്യ സംരക്ഷണ പദ്ധതിയുടെ 'വിത്തുത്സവം' വ്യാഴാഴ്ച രാവിലെ 10ന് ടൗൺ ഹാളിൽ എച്ച്.സലാം എം.എൽ.എ ഉദ്ഘാ‌ടനം ചെയ്യും. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ.ബിപിൻ സി.ബാബു അദ്ധ്യക്ഷത വഹിക്കും. പ്രിൻസിപ്പൽ സയന്റിഫിക് ഓഫീസർ ഡോ.എസ്.യമുന വിത്ത് കൈമാറ്റം നിർവഹിക്കും.