
മാന്നാർ: എസ്.എൻ.ഡി.പി യോഗം മാന്നാർ യൂണിയനിലെ 3451-ാം നമ്പർ ശാഖായോഗത്തിൽ ഒന്നാമത് ശ്രീനാരായണ ധർമ്മോത്സവം ഏപ്രിൽ 15 വിഷുദിനത്തിൽ ശിവഗിരിമഠം സന്യാസി ശ്രേഷ്ഠൻ വിശ്വപ്രകാശം സ്വാമികളുടെ നേതൃത്വത്തിൽ ശാഖാങ്കണത്തിൽ നടക്കും. പീത പതാകദിനം, പീതാംബര ദീക്ഷ, വിഷുക്കണി ദർശനം, വിഷുക്കൈനീട്ടം, സമൂഹശാന്തി ഹോമം, ശ്രീനാരായണ ധർമ്മപ്രബോധനം, മഹാപ്രസാദമൂട്ട്, അഷ്ടൈശ്വര്യ പ്രത്യക്ഷ ഗുരുപൂജ, സമൂഹാർച്ചന, പുഷ്പാഭിഷേകം മഹാദീപാരാധന എന്നിവയും നടത്തപ്പെടും. ധർമ്മോത്സവ നടത്തിപ്പിന് 101 അംഗ കമ്മറ്റിയെ പൊതുയോഗം തിരഞ്ഞെടുത്തു. മാന്നാർ യൂണിയൻ ഭാരവാഹികളായ ഡോ.എം.പി വിജയകുമാർ, ജയലാൽ.എസ്.പടീത്തറ, നുന്നു പ്രകാശ്, ഹരിലാൽ ഉളുന്തി, ഹരിപാലമൂട്ടിൽ എന്നിവർ മുഖ്യ രക്ഷാധികാരികളും പുഷ്പാ ശശികുമാർ, സുജാത നുന്നു പ്രകാശ്, ശാഖാ യോഗം മുൻ ഭാരവാഹികൾ രക്ഷാധികാരികളും ശാഖാ യോഗം അഡ്മിനിസ്ട്രേറ്ററും യൂണിയൻ അഡ്ഹോക്ക് കമ്മറ്റി അംഗവുമായ ദയകുമാർ ചെന്നിത്തല ചീഫ് കോ-ഓർഡിനേറ്ററായും സതീഷ് വിഴങ്ങിലേഴത്ത് ജനറൽ കൺവീനറുമാണ്. വിവിധ സബ് കമ്മറ്റികളുടെ ഭാരവാഹികളായി രാഹുൽ ശാന്തി, രമേശൻ, രതീഷ്, സുരാജ്, സജീവ് ദർഭയിൽ, വിജയൻ, സുമിത്ര രമേശ്, ബിന്ദു സുനിൽ എന്നിവരെ ചെയർമാൻമാരായും കൺവീനർമാരായും തിരഞ്ഞെടുത്തു.