
ചേർത്തല:കണിച്ചുകുളങ്ങരയിൽ നടന്ന സംസ്ഥാന പവർ ലിഫ്റ്റിംഗ് ചാമ്പ്യൻഷിപ്പിൽ 74കിലോ വിഭാഗത്തിൽ 295 കിലോ ഉയർത്തി 75 കാരനായ രാജേന്ദ്രൻപിള്ള ഒന്നാം സ്ഥാനവും സ്വർണമെഡലും നേടി.
കൊവിഡ് പ്രതിസന്ധി സൃഷ്ടിച്ച രണ്ടു വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് മത്സര രംഗത്തിറങ്ങിയതെങ്കിലും അതിന്റെ പരിമിതികളൊന്നും പ്രകടനത്തെ ബാധിച്ചില്ലെന്ന് രാജേന്ദ്രൻപിള്ള പറഞ്ഞു. മാസ്റ്റേഴ്സ് വിഭാഗത്തിൽ മൂന്നു തവണ ഒന്നാം സ്ഥാവും സ്വർണവും നേടിയിട്ടുള്ള രാജേന്ദ്രൻപിള്ള ദേശീയ ചാമ്പ്യൻഷിപ്പിൽ വെള്ളിയും കരസ്ഥമാക്കിയിട്ടുണ്ട്.
പ്രായം തളർത്താത്ത പരിശീലനവും ചിട്ടകളുമാണ് റിട്ട.എക്‌സൈസ് പ്രിവന്റീവ് ഓഫീസറായ ചേർത്തല മരുത്തോർവട്ടം രഞ്ജിനി നിവാസിൽ രാജേന്ദ്രൻ പിള്ളയെ കരുത്തനാക്കുന്നത്. ഇപ്പോഴും മുടങ്ങാതെ ഒന്നരമണിക്കൂറോളം പരിശീലനം നടത്തുന്നുണ്ട്.നഗരത്തിലെ ദാസ് ജിമ്മിലാണ് പരിശീലനം.