
ഹരിപ്പാട് :സംയുക്ത ട്രേഡ് യൂണിയനുകളുടെ നേതൃത്വത്തിൽ പണിമുടക്കിയ തൊഴിലാളികൾ ഹരിപ്പാട് കെ.എസ്.ആർ. ടി. സി ജംഗ്ഷനിൽ നടത്തിയ സമ്മേളനം ഐ.എൻ.ടി.യു.സി ദേശീയ പ്രവർത്തക സമിതി അംഗം എ.കെ രാജൻ ഉദ്ഘാടനം ചെയ്തു. സി.ഐ.ടി.യു ഏരിയ വൈസ് പ്രസിഡന്റ് പി.സതിയമ്മ അദ്ധ്യക്ഷയായി. ടി.കെ ദേവകുമാർ, എൻ.സോമൻ,എം.തങ്കച്ചൻ, പി. ജി ശാന്തികുമാർ, ആർ. പ്രസാദ്, എ.ശോഭ,അഡ്വ.പള്ളിപ്പാട് രവീന്ദ്രൻ എന്നിവർ സംസാരിച്ചു. കെ.മോഹനൻ സ്വാഗതവും എം. ആർ മധു നന്ദിയും പറഞ്ഞു.