photo

ചേർത്തല:വിഷു കണിയൊരുക്കാൻ ആഴ്ചകൾ ബാക്കി നിൽക്കേ കഞ്ഞിക്കുഴിയിലെ കരപ്പാടങ്ങളിൽ കണിവെള്ളരി കൃഷിയുടെ വിളവെടുപ്പുകൾ ആരംഭിച്ചു. കഞ്ഞിക്കുഴി പതിനാറാം വാർഡിൽ പാവട്ടശ്ശേരി പാടശേഖരങ്ങളിൽ ഉദയം കാർഷിക ഗ്രൂപ്പ് നടത്തിയ വെള്ളരി വർഗ്ഗങ്ങളുടെ വിളവെടുപ്പ് പിന്നാക്ക വിഭാഗ വികസന കോർപ്പറേഷൻ ചെയർമാൻ അഡ്വ.കെ.പ്രസാദ് നിർവഹിച്ചു.കെ.ഹരിദാസ്,പി.എസ്. മധു,രാമചന്ദ്രൻ എന്നിവരുടെ നേതൃത്വത്തിലാണ് നാലേക്കർ പാടത്ത് കൃഷി നടത്തിയത്. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ.എം. സന്തോഷ്‌കുമാർ,ജില്ലാ പഞ്ചായത്തംഗം വി. ഉത്തമൻ,എസ്. ഹെബിൻ ദാസ്,പി.രാജീവ്, പി.എസ്.ശ്രീലത
പുഷ്പരാജ് എന്നിവർ സംസാരിച്ചു. പാടശേഖരങ്ങളിൽ കൃഷി ചെയ്യുന്നതിന് പഞ്ചായത്ത് കാർഷിക ഗ്രൂപ്പുകൾക്ക് സൗജന്യമായി വെള്ളരി വിത്തുകൾ നൽകിയിരുന്നു. കോഴിവളവും ചാണകവുമാണ് അടിവളമായി ഉപയോഗിച്ചത്. ഇത്തവണ കഞ്ഞിക്കുഴിയിൽ വെള്ളരി ഉത്പ്പാദനം റെക്കാഡാണ്.ഹോർട്ടി കോർപ്പുമായി സഹകരിച്ച് വിപണനം നടത്തുമെന്ന് പഞ്ചായത്ത് അധികൃതർ പറഞ്ഞു.