bdh

ഹരിപ്പാട്: മീൻ പിടിക്കുന്നതിനിടെ വെള്ളത്തിൽ വീണ് ഗൃഹനാഥൻ മരിച്ചു. മുതുകുളം വടക്ക് അലക്സാലയത്തിൽ യേശുദാസ് (68) ആണ് മരിച്ചത്. ഇന്നലെ രാവിലെ 8.30 ഓടെ മുതുകുളം വടക്ക് ചക്കിനി കടവിന് സമീപം വല ഇടുന്നതിനിടെ വെള്ളത്തിൽ വീഴുകയായിരുന്നു. ഒപ്പം ഉണ്ടായിരുന്നവർ ഉടൻ തന്നെ മുതുകുളം സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. വല ഇടുന്നതിനിടെ വെള്ളത്തിലേക്ക് വീഴുകയായിരുന്നു എന്ന് ഒപ്പമുണ്ടായിരുന്നവർ പൊലീസിനോട് പറഞ്ഞു. മരണ കാരണം കുഴഞ്ഞു വീണതാണോയെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്‌ ലഭിച്ചാലെ അറിയാൻ കഴിയു എന്ന് പൊലീസ് പറഞ്ഞു. മൃതദേഹം കായംകുളം താലൂക്ക് ആശുപത്രി മോർച്ചറിയിൽ. ഭാര്യ: ഫിലോമിന. മക്കൾ: അലക്സാണ്ടർ, അജിൻ തോമസ്. മരുമകൾ: റാണി.