ambala

അമ്പലപ്പുഴ: വലയിൽ കുടുങ്ങി പുഴു അരിച്ച നിലയിൽ കണ്ടെത്തിയ പെരുമ്പാമ്പിന് വനം വകുപ്പിന്റെ സർപ്പ ടീം അംഗം അരുൺ സി മോഹൻ രക്ഷകനായി. എടത്വയിലെ സ്വകാര്യ വ്യക്തിയുടെ പുരയിടത്തിൽ വലയിൽ കുടുങ്ങിക്കിടന്ന 13 കിലോ ഭാരമുള്ള പെരുമ്പാമ്പിനെ കഴിഞ്ഞ 22 ന് പിടികൂടി ആശുപത്രിയിലെത്തിച്ചത് അരുൺ സി മോഹനാണ്. അമ്പലപ്പുഴ തെക്ക് പഞ്ചായത്ത് വെറ്ററിനറി ആശുപത്രിയിലെ ഡോ. മേരി ലിഷിയുടെ നേതൃത്വത്തിൽ പുഴുക്കളെ നീക്കം ചെയ്തു.തുടർന്ന് മുറിവ് കൂടുതലുള്ളതിനാൽ ഹരിപ്പാട് ട്രീറ്റ് അൺ യൂഷ്വൽ വെറ്ററിനറി ആശുപത്രിയിൽ തുടർചികിത്സ തേടി. 6 ആഴ്ചയോളം ശുശ്രൂഷ ആവശ്യമാണ്. ആരോഗ്യം വീണ്ടെടുക്കുന്നതു വരെ വാടയ്ക്കലുള്ള അരുൺ സി മോഹന്റെവീട്ടിൽ സൂക്ഷിച്ച ശേഷം വനം വകുപ്പിന് കൈമാറും.